Saturday, January 5, 2008

ഞാന്‍ അടക്കം രണ്ടായിരം പെരെങ്ങിലും ജോലിചെയുന്ന കംപനിയിലേ ഒരാളേ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ,അയാളേ രക്ഷിക്കാന്‍ അറബി എന്നോട് ആവശ്യപ്പെടുക !അറബിചേട്ടാ യെനിക്കെപ്പനെ കാണണം ...യെനിക്കീപ്പണി പറ്റൂല ... ഡാ ഓടനറിയില്ലേ ?.......പൊട്ടാ വെടിയുണ്ട വരുന്ന വഴി മാറി ഓടിയാല്‍മതി ,നിനക്ക് ആയിരം റിയാല്‍ ഞാന്‍ അധിക ശമ്പളം തരാം....അറബി എന്നേ ആശ്ര്വസിപ്പിച്ചു .പലരും ഭയപ്പെട്ടുവത്രേ ....എനിക്കും ഭയമുണ്ടേ ... പരമാവധി പെടും . എന്നെ കണ്ടാല്‍ ഒരു കള്ള ലക്ഷണ മുണ്ടോ ?.... താടി തടവി നോക്കി , ഊ ... ഒരുപാട് വളര്‍ന്നിരിക്കുന്നു . നാട്ടില്പോകുമ്പോള്‍ ഷേവ് ചെയ്യാം എന്ന് വിചാരിച്ച് നിന്നതാ ,നാട്ടില്‍ നിക്കുമ്പോള്‍ മൂനുനേരവും ക്ളീ നായിരിക്കും ഹും പോട്ടെ , നിന്നെ അന്വേഷിക്കുന്നു ! താന്‍ ഇനിയും പോയില്ലെന്നു ചോദിക്കുന്നു ,കുളിക്കാന്‍ തോട്ടിലേക്ക്‌ പോകും വഴിയാണ് അറബിയുടെ പിന്‍വിളി .ഡോ വേഗം വാ , കുളിക്കട്ടെ , വേണ്ടടാ രാജകല്‍പ്പനയല്ലേ കുളിക്കണ്ട , എന്നാല്‍ യീമുഷിഞ്ഞ മുണ്ട് മാറ്റി ഒരുപാന്സും ഷര്‍ട്ടും ..ഛീ നിന്ടെയ് കല്യാണമല്ല നല്ല വേഷം കെട്ടാന്‍ ,വേഗം വാ അവിടേ ഒരു തീവ്ര വാദി ഒളിച്ചിരിക്ക്ന്നുണ്ട്ത്ത്രേ... മൂത്രം പിന്നേ ഒഴിക്കാം മാസം ആയിരം റിയാലുകൂടികിട്ടുമല്ലോ ?... കണക്ക് കൂട്ടി ഓടുമ്പോള്‍ കല്ലില്‍ തട്ടി വീണു , ഓഹെ ആരാ മൈല്‍ക്കുറ്റി വഴിയില്‍ വച്ചത് ?...യെന്ടെയ് മിണ്ട്ടല്ലേ ,അതാ പിച്ചാത്തി പിടിച്ചു നില്‍ക്കുന്ന അവനാണ്‌ ഒരു തീവ്രവാദി ... ഞങ്ങളുടേ വരവ് കണ്ട്ട തീവ്രവാദി പിച്ചാത്തി മടക്കി അരയില്‍വച്ചു ഓട്ടം തുടങ്ങി .ആലോചിക്കാന്‍ സമയമില്ല പിറകേ ഓട്ടം തുടങ്ങി ..കുറേനേരം എന്നെ കാത്തുനിന്ന ഡ്രൈവര്‍ അവിടേ നില്‍ക്കൂ എന്നുപറഞ്ഞു പിറകെകൂടി. അവനെപ്പിടി എന്ന് പറഞ്ഞ് പലരും പിറകേ ഓടി , ഭീകരന്‍ വയലിലിറങ്ങി ഓടി ...വിടുമോ ഞാന്‍ ... നെല്‍ വയലിലൂടെയ് ഓടും വഴി ഉഴവു നിര്‍ത്തിയ കാളയെയും കളക്കാരന് കഴിക്കാന്‍ വച്ച പഴംകഞ്ഞിയും ചുട്ട പപ്പടവും നോക്കി ! ഒരു കാന്ധാരി കൂടി ഉണ്ടെങ്കില്‍ നന്നായിരുന്നു . ഭീകരനെവിടെയ് ?...കബ്ബിവേലി കെട്ടിയ തെങ്ങും തോപ്പില്‍ കയറി , ആഹാ അവിടെയുള്ള ടി X ഡി തെങ്ങിലേ കരിക്കിട്ടു കുടിക്കുകയാ മാന്യന്‍ ,ഒച്ചയെടുക്കാതേ പിറകിലൂടെയ് ചെന്നു അവന്ടെയ് കണ്ണു പൊത്തണം, കിഷ് ഡും !ഓലമടല്‍ വീണത് തൊട്ടു മുന്നില്‍ ! ഭീകരനു സംശയം തോനുമോ ?... തെങ്ങില്‍ എവിടേ ഒളിക്കും ?... ആരാടാ അത് ?.... ഭീകരന്‍ കണ്ടതു മാത്രമോ വിളിയും തുടങ്ങി ! വാടയിവിടെയ് ...മടക്കു പിച്ചാത്തി നിവര്‍ത്തി ക്കൊണ്ട്ട് നില്‍ക്കുന്നു മാന്യന്‍ ! പിറകിലേക്ക്‌ തിരിഞ്ഞു നോക്കി ഹയ്യോ മറ്റുള്ളവര്‍ ആരുമില്ല ,വരുന്നത് വരട്ടേ ! തലയില്‍ കെട്ടിയ തോര്‍ത്ത് അഴിച്ചു ,കൈകള്‍ അപായ ചിന്നം പോലേ പിണച്ച്‌ വച്ചു ,അടുത്തു ചെന്നു ,യെന്ദു വേണം?.
ഞാന്‍ ഞാന്‍ .....ഒരു ഓലമടലിനു വന്നതാ ... വിക്കി വിക്കി പറഞ്ഞു .
ഹും സത്യം പറഞ്ഞത് നന്നായി , ദാ അതെടുത്തോ ... പിന്നെ ഞാന്‍ പട്ടിയെ അഴിച്ചു വിടും മേലാല്‍ വരരുത് ...ഓ... കല്പ്പനപോലേ ,ഭീകരനെ പിടിക്കാന്‍ പോയ ഞാന്‍ തോട്ടക്കാരനേ പറ്റിച്ചു ഓലമടലും കൊണ്ട്ട് മടങ്ങി ....പുറത്ത് നല്ല മഴയാ , എ സിയുംയിട്ടു കിടക്കും ,രാത്രി കട്ടിലില്‍ വന്നു നീ പുതപ്പു വലിച്ച ശേഷം ഞാന്‍ എ സി ഓഫാക്കി ! സഹമുറിയന്‍ യിതു പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നും മിണ്ട്ടിയില്ല